എം.എ ബേബിക്ക് മാർ ക്രിസോസ്റ്റം പുരസ്‌കാരം
Saturday 12 April 2025 3:35 AM IST
പത്തനംതിട്ട: ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് സി. പി. എം ജനറൽ സെക്രട്ടറി എം.എ ബേബിയെ തിരഞ്ഞെടുത്തു. 50,000 രൂപയും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകല്പപന ചെയ്‌ത ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 24 ന് മാരാമണ്ണിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫൗണ്ടേഷന്‍റെ പ്രവർത്തന ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും. സംവിധായകൻ ബ്ലസ്സിയെ ചടങ്ങിൽ ആദരിക്കും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ചെറിയാൻ സി ജോൺ, ബാബു ജോൺ. അഡ്വ. അൻസിൽ കോമാട്ട്, ടി.എം സത്യൻ, രാജൻ വർഗീസ് എന്നിവർ പങ്കെടുത്തു.