വിനോദവും പങ്കുവച്ച് ശിവഗിരി പഠന ക്ലാസ്
Saturday 12 April 2025 2:36 AM IST
ശിവഗിരി : ശിവഗിരി മഠത്തിൽ വിദ്യാർഥികൾക്കായി നടന്നുവരുന്ന അവധിക്കാല പഠന ക്ലാസിൽ വിജ്ഞാനത്തിനൊപ്പം വിനോദത്തിനും അവസരം ലഭിക്കുന്നു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, എറണാകുളം ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി ജ്ഞാനതീർത്ഥ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു.