ലോട്ടറി ടിക്കറ്റ് വില വർദ്ധന പി​ൻവലി​ക്കണം

Saturday 12 April 2025 1:39 AM IST
ലോട്ടറി ടിക്കറ്റ് വില വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ജില്ലാ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് സംഘി​ന്റെ നേതൃത്വത്തിൽ ജില്ലാ ലോട്ടറി ഓഫീസിനു മുന്നിൽ നടത്തി​യ ധർണ ബി.എം.എസ് ജില്ലാ സെക്രട്ടറി ആർ. സനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ലോട്ടറി ടിക്കറ്റ് വില വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ജില്ലാ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് സംഘി​ന്റെ നേതൃത്വത്തിൽ ജില്ലാ ലോട്ടറി ഓഫീസിനു മുന്നിൽ നടത്തി​യ ധർണ ബി.എം.എസ് ജില്ലാ സെക്രട്ടറി ആർ. സനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് സേതു നെല്ലിക്കോട്‌ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ഗിരീഷ്‌ലാൽ സ്വാഗതവും ട്രഷറർ വിഷ്ണുദാസ് നന്ദി​യും പറഞ്ഞു. സംസ്ഥാന സമതി അംഗം പരിമണം ശശി, ജില്ലാ വൈസ് പ്രസിഡന്റ് ആർ. അജയൻ, ജോയിന്റ് സെക്രട്ടറി ഡി​.എസ്. ഉണ്ണി, ഈസ്റ്റ് മേഖല പ്രസിഡന്റ് സുന്ദരൻ, വെസ്റ്റ് മേഖല സെക്രട്ടറി സന്തോഷ് കൊട്ടിയം, മേഖല സെക്രട്ടറി വിനോദ് രാജ് ,യൂണിയൻ വൈസ് പ്രസിഡന്റ് അനിൽകുമാർ, യൂണിയൻ ഭാരവാഹി റീന തുടങ്ങിയവർ സംസാരിച്ചു.