മരണമാസ് പോരാട്ടം

Saturday 12 April 2025 5:26 AM IST
d

ഐ.എസ്.എൽ ഫൈനലിൽ ഇന്ന്

കപ്പ് തേടി മോഹൻ ബഗാനും ബംഗളൂരു എഫ്.സിയും

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ പുതിയ ചാമ്പ്യൻ ആരെന്ന് ഇന്ന് രാത്രിയറിയാം. കൊൽക്കത്തയിലെ സാൾട്ട് ലേക്കിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ആതിഥേയരായ മോഹൻ ബഗാൻ സൂപ്പർ ജയ്‌ന ബംഗളൂരു എഫ്.സിയും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30നാണ് ഫൈനലിന്റെ കിക്കോഫ്. ലീഗ് ഘട്ടത്തിൽ 4 മത്സരങ്ങിൽ നിന്ന് 56 പോയിന്റ് നേടി ഐ.എസ്.എൽ ഷീൽഡ് നേടിയ ബഗാൻ സെമിയിൽ ജംഷഡ്‌പൂരിനെ ഇരുപാദങ്ങളിലുമായി 3- 2 ന് കീഴടക്കിയാണ് ഫൈനലിലെത്തിയത്. രണ്ടാം പാദസെമിയുടെ ഇഞ്ചുറി ടൈമിൽ ലാലെംഗ്മാവിയ റാൾട്ടെയാണ് ബഗാനെ ഫൈനലിൽ എത്തിച്ച ഗോൾ നേടിയത്. ബഗാന്റെ തുടർച്ചയായ മൂന്നാം ഐ.എസ്.എൽ ഫൈനലാണിത്. 2022-23 സീസണിൽ ബംഗളൂരുവിനെ ഫൈനലിൽ കീഴടക്കിയാണ് ബഗാൻ ചാമ്പ്യൻമാരായത്. അന്ന് എ.ടി.കെ മോഹൻ ബഗാൻ എന്നായിരുന്നു ടീമിന്റെ പേര്.

കഴിഞ്ഞ സീസണിലും ബഗാൻ ഫൈനലിൽ കളിച്ചെങ്കിലും മുംബയ് സിറ്റി എഫ്.സിയോട് തോറ്റിരുന്നു.

ബംഗളൂരു സെമിയിൽ ഗോവയെ ഇരുപാദങ്ങളിലുമായി ഇതേ സ്കോറിന് വീഴ്‌ത്തിയാണ് കലാശപ്പോരിന് ടിക്കറ്റെടുത്തത്. പോയിന്റ് ടേബിളിലെ മൂന്നാം സ്ഥാനക്കാരായ ബംഗളൂരു പ്ലേ ഓഫ് കളിച്ചാണ് സെമിയിൽ എത്തിയത്. പ്ലേഓഫിൽ നിലവിലെ ചാമ്പ്യൻമാരായ മുംബയ്‌യെയാണ് ബംഗളൂരു മറികടന്നത്. 4

പ്രധാന താരങ്ങൾ

ബഗാൻ

ജാസൺ കമ്മിംഗ്സ്,മക്ലാരൻ, ലിസ്റ്റൺ കൊളാക്കോ, അനിരുദ്ധ് ഥാപ്പ,അപൂയ,ലാലെംഗ്‌മാവിയ റാൽതെ, സുഭാഷിഷ് ബോസ്, ഗോളി വിശാൽ ഖെയ്ത്ത്.

ബംഗളൂരു

സുനിൽ ഛെത്രി, അലക്സാണ്ടർ ജൊവാനോവിച്ച്, റയാൻ വില്യംസ്,എഡ്ഗാർ മെൻഡസ്,രാഹുൽ ഭെക്കെ,ഗോളി ഗുർപ്രീത് സന്ധു

നേർക്കുനേർ

11 തവണ ഐ.എസ്.എല്ലിൽ ഇരുടീമും മുഖാമുഖം വന്നു. ഏഴിലും ബഗാൻ ജയിച്ചു. രണ്ടെണ്ണം ബംഗളൂരു ജയിച്ചു. രണ്ടെണ്ണം സമനിലയായി.

5- 5-ാം ഐ.എസ്.എൽ ഫൈനലിനാണ് ബഗാന്റെ മൻവീർ ഒരുങ്ങുന്നത്.

നിലവിലെ മോഹൻ ബഗാൻ സൂപ്പർ ജയ്‌ന്റ്സ് ടീം

ഐ.എസ്. എൽ കിരീടം

നേടിയ ടീമുകൾ

2014- അത്‌ലറ്റിക്കോ ഡി കൊൽക്കത്ത

2015- ചെന്നൈയിൻ എഫ്.സി

2016-അ‌ത്‌ലറ്റിക്കോ ഡി കൊൽക്കത്ത

2017-18- ചെന്നൈയിൻ എഫ്.സി

2018-19-ബംഗളൂരു എഫ്.സി

2019-20 -എ.ടി.കെ കൊൽക്കത്ത

2020-21- മുംബയ് സിറ്റി എഫ്.സി

2021-22 -ഹൈദരാബാദ് എഫ്.സി

2022-23 - എ.ടി.കെ മോഹൻ ബഗാൻ

2023-24- മുംബയ് സിറ്റി എഫ്.സി