പ്രതിമാസ കൂട്ടായ്മ യോഗം
Saturday 12 April 2025 4:47 PM IST
കൊച്ചി: ലഹരി വ്യാപനം തടയാൻ കേരള പൊലീസ് നിർദ്ദേശിക്കുന്ന 8 ലക്ഷം മുൻ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളെ സർക്കാർ ബോധവത്കരണത്തിന് ഇറക്കണമെന്ന് എറണാകുളം എൽഡേഴ്സ് ഫോറം പ്രതിമാസ കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അദ്ധ്യാപക-രക്ഷാകർത്തൃ സംഘടനകൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. പ്രസിഡന്റ് ജോസഫ് ആഞ്ഞിപ്പറമ്പൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജേക്കബ് പുളിക്കൻ, കെ.വി. ക്ലീറ്റസ്, റിട്ട. ജില്ലാ ജഡ്ജ് ഡി. പാപ്പച്ചൻ, കെ.ജെ. ടൈറ്റസ്, ലൂയിസ് തണ്ണിക്കോട്ട്, ജോസി എം. ജോസഫ്, ഷെല്ലി ചെറിയാൻ, ജോസഫ് ഹെൻഡ്രി,നിമേഷ് പോൾ, റോബിൻ ജോസഫ്, പി.ആർ. പിയേഴ്സൺ എന്നിവർ സംസാരിച്ചു.