ജന്മശതാബ്ദി ആഘോഷം
Saturday 12 April 2025 6:41 PM IST
പറവൂർ: കാഥിക സാമ്പ്രാട്ട് കെടാമംഗലം സദാനന്ദൻ ജന്മശതാബ്ദി ആഘോഷങ്ങൾ തുടങ്ങി. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്തു. എ.എസ്. അനിൽകുമാർ അദ്ധ്യക്ഷനായി. കേരള സംഗീതനാടക അക്കാഡമി സമിതി അംഗം ജോൺ ഫെർണാണ്ടസ് അനുസ്മരണ പ്രഭാഷണവും പുരസ്കാര സമർപ്പണവും നടത്തി. പി.കെ. മേദിനി, കെ.പി. വിശ്വനാഥൻ തുടങ്ങിയ പ്രമുഖരെ ആദരിച്ചു. കെടാമംഗലം സദാനന്ദന്റെ സ്മരണയിൽ ഏർപ്പെടുത്തിയിട്ടുള്ള വിവിധ പുരസ്കാരങ്ങൾ അലിയാർ മാക്കിയിൽ, അഡ്വ. കെ.പി. സജിനാഥ്, പറവൂർ ശശികുമാർ എന്നിവർക്ക് സമ്മാനിച്ചു. ഷാരോൺ പനക്കൽ, ലീന വിശ്വൻ, ദിവ്യ ഉണ്ണിക്കൃഷ്ണൻ, മുതുകുളം സോമനാഥ്, ആലപ്പി ഋഷി കേശ് തുടങ്ങിയവർ സംസാരിച്ചു.