മെന്ററിംഗ് സെഷൻ

Saturday 12 April 2025 6:42 PM IST

കൊച്ചി: കൊച്ചി സർവകലാശാലയുടെ അമേരിക്കൻ കോർണറും അമേരിക്കൻ ഐക്യനാടുകളും ഇന്ത്യയും ചേർന്ന് പ്രവർത്തിക്കുന്ന യൂണൈറ്റഡ് സ്റ്റേറ്റ്‌സ്-ഇന്ത്യ എഡ്യുക്കേഷണൽ ഫൗണ്ടേഷനുമായി സഹകരിച്ച് ഫുൾബ്രൈറ്റ്-നെഹ്റു ഫെലോഷിപ്പുകൾക്കായി മെന്ററിംഗ് സെഷൻ സംഘടിപ്പിച്ചു. 2026-2027 ഫെലോഷിപ്പ് അപേക്ഷാ പ്രക്രിയയിലേക്ക് വിദ്യാർത്ഥികളെയും ഗവേഷകരേയും അദ്ധ്യാപകരേയും സജ്ജമാക്കുന്നതിനാണ് മെന്ററിംഗ് സെഷൻ സംഘടിപ്പിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അക്കാഡമിക് പരസ്പര സൗഹൃദം വളർത്തുകയും സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് ഈ സംരംഭം. യു.എസ്.ഐ.ഇ.എഫ്‌ലെ ഫുൾബ്രൈറ്റ് പ്രോഗ്രാം കോഓർഡിനേറ്ററായ ഷിനു ഷോഭാ വിൻസന്റും, ഫുൾബ്രൈറ്റ് പുരസ്‌കാര ജേതാവും മാനേജ്‌മെന്റ് സ്റ്റഡീസ് സ്‌കൂളിലെ അദ്ധ്യാപികയുമായ ഡോ. ദേവി സൗമ്യജയും ചേർന്നാണ് സെഷനുകൾ നയിച്ചത്.