പുസ്‌തക പ്രകാശനം
Saturday 12 April 2025 7:03 PM IST
കൊച്ചി: ഒ.പി. ബാലകൃഷ്‌ണൻ രചിച്ച കളവപ്പാറ കാരി, അനിയൻ തലയാറ്റുംപിള്ളി രചിച്ച എന്റെ കാനനക്ഷേത്രം ഒരു ജൈവവൈവിദ്ധ്യ ഉദ്യാനം എന്നീ പുസ്‌തകങ്ങൾ പ്രകാശനം ചെയ്തു. ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സ് (ഇൻസ) കേരള മുഖ്യ രക്ഷാധികാരി ജസ്റ്റിസ് കെ. സുകുമാരൻ എന്നിവർ പ്രകാശനം നിർവഹിച്ചു. ഡോ.ബി. അനന്തകൃഷ്‌ണൻ, ഡി.ഡി. നവീൻകുമാർ എന്നിവർ ആദ്യപ്രതികൾ ഏറ്റുവാങ്ങി. ഇൻസ പ്രസിഡന്റ് ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. സി. ഗണേശ്, കെ. അിനു, സൗമിനി ജെയിൻ, എ.എസ്. ശ്യാംകുമാർ, അഡ്വ. സുന്ദരം ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു.