മുസ്‌ലിം ലീഗ് കൺവൻഷൻ

Sunday 13 April 2025 12:04 AM IST
മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കൺവെൻഷൻ എ.വി അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു

മേപ്പയ്യൂർ: വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം ലീഗ് നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് 16 ന് നടത്തുന്ന മുസ്ലിം ലീഗ് മഹാറാവൻ വിജയമാക്കാനും റാലിയിൽ 500 പേരെ പങ്കെടുപ്പിക്കാനും മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി കൺവൻഷൻ തീരുമാനിച്ചു. മുസ്ലിം ലീഗ് സംസഥാന കമ്മിറ്റി അംഗം എ.വി.അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. ടി.കെ.എ ലത്തീഫ്, എം.എം അഷറഫ്, കെ.എം.എ അസീസ്, ടി.എം അബ്ദുല്ല, ഇല്ലത്ത് അബ്ദുറഹിമാൻ, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, കീപ്പോട്ട് പി മൊയ്തി, വി.മുജീബ്, കെ.എം കുഞ്ഞമ്മത് മദനി, ഷർമിന കോമത്ത്, സറീന ഒളോറ, അഷീദ നടുക്കാട്ടിൽ പ്രസംഗിച്ചു.