ആരാമ്പ്രം ഗവ: സ്കൂളിൽ അദ്ധ്യാപക സംഗമം

Sunday 13 April 2025 12:14 AM IST
50 വർഷം മുമ്പ് ആരാമ്പ്രം ഗവ: സ്കൂളിൽ സഹപ്രവർത്തകരായിരുന്ന കെ. ഉസൈൻ കുട്ടി മാസ്റ്ററും പി. ആമിന ടീച്ചറും പൂർവ്വദ്ധ്യാപക സംഗമത്തിൽ ഉപഹാരം കൈമാറുന്നു

കുന്ദമംഗലം: ആരാമ്പ്രം ഗവ: യു.പി. സ്കൂളിൽ നിന്ന് വിരമിച്ച് കാൽ നൂറ്റാണ്ട് പിന്നിട്ട നാൽപതിലധികം അദ്ധ്യാപകർ സംഗമിച്ചു. 'ഓർമ്മപ്പീലികൾ' എന്ന സമാഗമം ഗ്രാമപഞ്ചായത്ത് അംഗം പുറ്റാൾ മുഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്തു. യു. ശറഫുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. മൂസക്കോയ പടനിലം മുഖ്യപ്രഭാഷണം നടത്തി. എ.പി. ജാഫർ സാദിഖ്, മുഹമ്മദ് പൂളക്കാടി, എ.കെ. ജാഫർ എന്നിവർ പ്രസംഗിച്ചു. കെ.വി. അബ്ദുൽ സലാം, കെ. അബ്ദുൽ മജീദ്, പി.കെ.സജീവൻ, വി.കെ. മോഹൻദാസ്, ശുക്കൂർ കോണിക്കൽ, എ അബ്ദുൽ ബാരി എന്നിവർ നേതൃത്വം നൽകി. നറുക്കെടുപ്പിലൂടെ ലഭിച്ച സുഹൃത്തുക്കൾക്ക് സ്നേഹ സമ്മാനം കൈമാറി.