ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു
Sunday 13 April 2025 12:19 AM IST
കടലുണ്ടി: ഹോപ്ഷോർ കടലുണ്ടി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ടുഗെദർ ഫോർ ഇൻക്ലൂസീവ് ടുഗെദർ എകയ്നസ്റ്റ് ഡ്രഗ്സ് എന്ന സന്ദേശത്തിൽ ഹോപ്ഷോർ പരിസരത്ത് നിന്ന് ആരംഭിച്ച റാലിയിൽ, ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും തെറാപ്പിസ്‌റ്റുകളും അണിചേർന്നു. കെ.പി. റഷീദ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. ഷാജി ടി.പി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഹനിയ പി. ഓട്ടിസം ബോധവത്കരണ ക്ലാസെടുത്തു. ഹക്കീമ മാളിയേക്കൽ, ബാദുസ കടലുണ്ടി, പി.വി ഷംസുദ്ദീൻ, എൻ.കെ ബിച്ചിക്കോയ , സത്യൻ സി.കെ, യൂസഫ്, അബ്ദുൽ സലാം വാസ്കോ, സാദിഖലി മേലത്ത്, യൂസഫ് വെള്ളോടത്തിൽ,ശറഫുദ്ധീൻ എന്നിവർ പ്രസംഗിച്ചു. നജുമുൽ മേലത്ത് അദ്ധ്യക്ഷത വഹിച്ചു.