മഹിള സാഹസ് യാത്രയ്ക്ക് സ്വീകരണം
Sunday 13 April 2025 12:24 AM IST
ബാലുശ്ശേരി: മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ: ജബി മേത്തർ എം.പി നയിക്കുന്ന മഹിള സാഹസ് യാത്രയ്ക്ക് ബാലുശ്ശേരി മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. കെ.പി.സി.സി മെമ്പർ കെ രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. റജിന ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജയലക്ഷ്മി ദത്തൻ, പ്രിയ, ആമിന മോൾ, ഗൗരി പുതിയോത്ത്, ശാന്തി മാവീട്ടിൽ, ബിന്ദു കോറോത്ത്, വി.സി വിജയൻ, കെ.കെ പരീദ് ,യുകെ വിജയൻ, ശ്രീനിവാസൻ കോരപ്പറ്റ, സി.വി ബഷീർ, റിലേഷ് ആശാരിക്കൽ, സീനത്ത്, ഉമ മഠത്തിൽ, അഭിന കുന്നോത്ത്, ഷാജിദ, ശ്രീവിദ്യ, ഷാഹിദ, ഇന്ദിര, ആരിഫ , ഭാസ്കരൻ വൻകണയുള്ളതിൽ പ്രസംഗിച്ചു.