മേപ്പയ്യൂർ എൽ.പി.ക്ക് സംസ്ഥാന അവാർഡ്
Sunday 13 April 2025 12:27 AM IST
മേപ്പയ്യൂർ: ഒന്നാം ക്ലാസിലെ വിശിഷ്ട അദ്ധ്യാപനത്തിന് സംസ്ഥാന സർക്കാർ നൽകുന്ന മികവഴക് സംസ്ഥാന പുരസ്കാരം മേപ്പയ്യൂർ എൽ പി സ്കൂളിലെ വിൻസിക്ക് ലഭിച്ചു. തിരുവനന്തപുരത്ത് നേമം ഗവ. യു.പി സ്കൂളിൽ വച്ച് ഒന്നഴക് അദ്ധ്യാപക കൂട്ടായ്മ സംഘടിപ്പിച്ച ഒന്നഴക് പരിപാടിയിൽ ആണ് ആദരിച്ചത്. മൊമെന്റോയും പ്രശസ്തിപത്രവും എസ്.സി.ആർ.ടി ഡയറക്ടർ ഡോ: ആർ.കെ ജയപ്രകാശിൽ നിന്ന് ഏറ്റുവാങ്ങി. എസ്.സി.ആർ.ടി.സി റിസർച്ച് ഓഫീസർ രാജേഷ് വള്ളിക്കോട്, വിദ്യാകിരണം കോഡിനേറ്റർ ഡോ. രാമകൃഷ്ൻ, ഡയറ്റ് പ്രിൻസിപ്പൽ ഗീതാകുമാരി, ഡോ: കലാധരൻ ടി പി, അമുൽ റോയ്, എം സോമശേഖരൻ നായർ, മൻസൂർ, പ്രേംജിത്, സൈജ എസ് പ്രസംഗിച്ചു.