തെക്കൻ ജില്ലകളിൽ നേരിയ മഴ തുടരും
Sunday 13 April 2025 4:29 AM IST
തിരുവനന്തപുരം:സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ നേരിയ മഴ തുടരും. വടക്കൻ ജില്ലകളിൽ പകൽ ഉയർന്ന താപനിലയും അനുഭവപ്പെടും. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.3 മുതൽ 1.4 മീറ്റർ വരെ തിരമാലകൾ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.