വൻ സമ്മാനങ്ങളുമായി ഹെൽ എനർജി ഡ്രിങ്ക് മത്സരം
മുംബയ്: മുൻനിര എനർജി ഡ്രിങ്ക് ബ്രാൻഡ് ഹെൽ എനർജി ഡ്രിങ്ക് ഇന്ത്യയിൽ ആവേശകരമായ ഉപഭോക്തൃ മത്സരം ആരംഭിച്ചു. വിജയിക്ക് ആഡംബര കാർ മുതൽ ഐഫോണുകൾ വരെയും, ലോകപ്രശസ്ത നടനും ഹെൽ എനർജി ഡ്രിങ്കിൻ്റെ ബ്രാൻഡ് അംബാസഡറുമായ മൈക്കിൾ മൊറോണോനിനോടൊപ്പം അത്താഴം കഴിക്കാനുള്ള സുവർണ്ണാവസരവും ഈ മത്സരത്തിൽ സമ്മാനമായി ലഭിക്കും. ഏപ്രിൽ 7 മുതൽ മെയ് 30 വരെയാണ് മത്സരം. ഹെൽ എനർജി ഡ്രിങ്കിന്റെ പ്രൊമോഷണൽ കാൻസായ ഹെൽ ക്ലാസിക്, ഹെൽ വാട്ടർമെലൺ, ഹെൽ ആപ്പിൾ എന്നിവയിലേതെങ്കിലും ഒന്ന് വാങ്ങി മത്സരത്തിൽ പങ്കുചേരാം. മത്സരത്തിൽ പങ്കെടുക്കാൻ പ്രൊമോഷനൽ ഓഫറിലുള്ള ഹെൽ എനർജി ഡ്രിങ്ക് കാൻ വാങ്ങുക
സമ്മാനങ്ങൾ
ഒന്നാം സമ്മാനം: ആഡംബര കാർ
, ഓരോ ആഴ്ചയിയിലുമുള്ള സമ്മാനങ്ങളിൽ ഐഫോൺ 16, കാബിൻ ട്രോളി ബാഗുകൾ, 1.2 ലിറ്റർ സ്റ്റൈലിഷ് കൂൾ കപ്പുകൾ എന്നിവ ഉൾപ്പെടുന്നു. ദിവസേനയുള്ള സമ്മാനങ്ങളിലുള്ളത് ഡിസൈനർ ബാക്ക്പാക്കുകളും സ്റ്റൈലിഷ് സ്നീക്കറുകളുമാണ്. കുറച്ചു ഭാഗ്യശാലികൾക്ക് മുംബൈയിൽ വെച്ച് മൈക്കിൾ മൊറോണോനിനോടൊപ്പം അത്താഴം കഴിക്കാൻ ക്ഷണം ലഭിക്കും.