ഐഎസ്എൽ കിരീടം മോഹൻബഗാന് , ഫൈനലിൽ ബംഗളുരു എഫ്സിയെ തോല്പിച്ചു
Saturday 12 April 2025 10:25 PM IST
കൊൽക്കത്ത : ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിൽ അഞ്ചാം തവണയും മുത്തമിട്ട് മോഹൻബഗാൻ. കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ ബംഗളുരു എഫ്.സിയെ 2-1ന് തകർത്താണ് തുടർച്ചയായ രണ്ടാംവർഷവും മോഹൻബഗാൻ കിരീടം നിലനിറുത്തിയത്. ആദ്യം ഗോൾ നേടി മുന്നിലെത്തിയ ബംഗളുരുവിനെതിരെ തിരിച്ചടിച്ചാണ് മോഹൻബഗാന്റെ കിരീട നേട്ടം.
നിശ്ചിത സമയത്ത് ഓരോ ഗോളടിച്ച് സമനില പാലിച്ചതിനാൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടിരുന്നു. മോഹൻബഗാനു വേണ്ടി ജേസൺ കുമ്മിംഗ്സ് (72, പെനാൽറ്റി), ജെയ്മി മക്ലാരൻ (96ാം മിനിട്ട്) എന്നിവർ ലക്ഷ്യം കണ്ടു. ബംഗളുരു എഫ്,സിയുടെ ആശ്വാസ ഗോൾ 49ാം മിനിട്ടിൽ ബഗാൻ താരം ആൽബർട്ടോ റോഡ്രീഗസ് വഴങ്ങിയ സെൽഫ് ഗോളാണ്.