ഗുരുവായൂരിൽ  പുതിയ സമയക്രമം

Sunday 13 April 2025 4:37 AM IST

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രച്ചടങ്ങുകൾക്ക് പുതിയ സമയക്രമം ഏർപ്പെടുത്തി. ശീവേലി രാവിലെ 6.15ന് നടക്കും. ഉഷഃപൂജയ്ക്ക് മേൽശാന്തി രാവിലെ അഞ്ചരയ്ക്ക് ശ്രീലകത്ത് പ്രവേശിക്കണം. ഉഷഃപൂജ കഴിഞ്ഞ് നടതുറന്നാൽ ക്ഷേത്ര മതിൽകെട്ടിനകത്ത് വരിയിൽ നിൽക്കുന്ന ഭക്തർക്കും ക്ഷേത്ര പാരമ്പര്യ ജീവനക്കാരുടെ കുടുംബാംഗങ്ങളായ സ്ത്രീകൾക്കും ദർശനം അനുവദിക്കാറുണ്ട്. ഇനി ശീവേലിക്ക് ശേഷമാകും ഇവരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കുക. മറ്റു സമയക്രമീകരണങ്ങൾ: പന്തീരടി നേദ്യം 8.15ന്, നട തുറക്കൽ 9ന്, ഉച്ചപൂജ നേദ്യം 11.30ന്, നട തുറക്കൽ 12.15ന്, ഉച്ചയ്ക്ക് നട അടക്കൽ രണ്ടിന്, അത്താഴ പൂജ നേദ്യം 7:30ന്, നട തുറക്കൽ 8.15ന്. അത്താഴ ശിവേലി 9.15ന്.