വിമീഷ് മണിയൂരിന് തകഴി ചെറുകഥാ പുരസ്‌കാരം
Sunday 13 April 2025 2:15 AM IST
ആലപ്പുഴ: ഈ വർഷത്തെ തകഴി ചെറുകഥാ പുരസ്‌കാരത്തിന് കഥാകൃത്തും കവിയുമായ വിമീഷ് മണിയൂർ അർഹനായി.'മോനിയലല്ല "എന്ന കഥയ്ക്കാണ് പുരസ്‌കാരം. 10,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം 17ന് തകഴി സാഹിത്യോത്സവം സമാപന സമ്മേളനത്തിൽ വച്ച് നൽകുമെന്ന് തകഴി സ്മാരക സമിതി ചെയർമാൻ ജി. സുധാകരൻ, സെക്രട്ടറി കെ.ബി അജയകുമാർ എന്നിവർ അറിയിച്ചു.