യു.ഡി.എഫ് ധർണ
Sunday 13 April 2025 12:27 AM IST
ചെങ്ങന്നൂർ : തദ്ദേശ സ്ഥാപനങ്ങൾക്ക് സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയ തുക വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ പ്രാവിൻകൂട് ജംഗ്ഷനിൽ നടത്തിയ ധർണ കേരള കോൺഗ്രസ് ഉന്നതാധികര സമിതിയംഗം അഡ്വ. പ്രിൻസ് ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ജിജി എബ്രഹാം കറുകേലിൽ അദ്ധ്യക്ഷതവഹിച്ചു. സണ്ണി കോവിലകം, ജൂണി കുതിരവട്ടം, അഡ്വ.ഡി.നാഗേഷ് കുമാർ, ഹരികുമാർ മൂരിത്തിട്ട, ഡോ.ഷിബു ഉമ്മൻ, ബാലചന്ദ്രൻ നായർ, ഗണേഷ് പുലിയൂർ, എം.പി.മാത്തുക്കുട്ടി, രാജേഷ് വെച്ചൂരേത്ത്, ഗീതാ സുരേന്ദ്രൻ, മോൻസി കുതിരവട്ടം, മോൻസി മൂലയിൽ, കെ.ഒ.ജോസഫ്, അമ്പിളി സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.