കണ്ടക്ടർ മാതൃകയായി

Sunday 13 April 2025 12:35 AM IST

റാന്നി : ബസിൽ നിന്ന് കളഞ്ഞുകിട്ടിയ പണവും രണ്ട് എ.ടി.എം കാർഡുകളും അടങ്ങുന്ന പഴ്സ് യാത്രക്കാരിയെ കണ്ടെത്തി തിരികെ നൽകി കെ.എസ്.ആർ.ടി.സി കണ്ടക്ടർ. റാന്നി ഡിപ്പോയിലെ കണ്ടക്ടർ ബിജു ടി.വി ആണ് മാതൃകയായത്. കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയത്ത് നിന്ന് പത്തനംതിട്ടയ്ക്ക് വരികയായിരുന്ന ബസിൽ നിന്ന് കിട്ടിയ പഴ്സ് യാത്രക്കാരാണ് ബിജുവിനെ ഏൽപ്പിച്ചത്. പഴ്സിന്റെ ഉടമ ചെങ്ങന്നൂർ സ്വദേശി മെറിൽ റാന്നി ഡിപ്പോയിലെത്തി സ്റ്റേഷൻ മാസ്റ്റർ സുരേഷിന്റെ സാന്നിദ്ധ്യത്തിൽ ബിജുവിൽ നിന്ന് പഴ്സും പണവും കൈപ്പറ്റി.