ഉപസംവരണം വേണം
Sunday 13 April 2025 12:36 AM IST
പത്തനംതിട്ട: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ പിന്നാക്കം നിൽക്കുന്നവർക്ക് കൂടുതൽ അവസരം ലഭിക്കുന്നതിന് ഉപസംവരണം വേണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സാംബവ മഹാസഭ സംസ്ഥാന ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മെയ് 23ന് സെക്രട്ടറിയേറ്റ് ധർണ നടത്തും. യോഗം സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കൃഷ്ണൻകുട്ടി മൂവാറ്റുപുഴ അദ്ധ്യക്ഷത വഹിച്ചു. ആക്ടിംഗ് പ്രസിഡന്റ് ഇട്ടി ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ബലറാം, ജോയിന്റ് സെക്രട്ടറി ദാസൻ, കെ.കെ.രാജു തുടങ്ങിയവർ സംസാരിച്ചു.