ലഹരിക്കെതിരെ ഫ്ളാഷ് മോബ്
Sunday 13 April 2025 12:38 AM IST
അടൂർ : കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് ദൈവാലയത്തിലെ ഒ.വി.ബി.എസിന്റെ നേതൃത്വത്തിൽ ലഹരി ഉപേക്ഷിക്കൂ... ജീവിതത്തെ സ്നേഹിക്കു.. എന്ന സന്ദേശം ഉയർത്തി ഫ്ലാഷ് മോബും തെരുവ് നാടകവും നടത്തി. ഇടവക വികാരി ഫാ.ഷിജു ബേബി അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.അൻഷാദ് ഉദ്ഘാടനം ചെയ്തു. ഫാ.ഡോ.തമ്പി വർഗീസ്, ഇടവക ട്രസ്റ്റി ജോൺ ഉമ്മൻ, സെക്രട്ടറി ഗീവർഗീസ് ജോസഫ്, സണ്ടേസ്കൂൾ ഡയറക്ടർ ജി.തോമസ്, ഭദ്രാസന സെക്രട്ടറി എബിൻ ജോർജ്, സൈമൺ തോമസ്, ജാൻസി ഫിലിപ്പ്, റെനി ജോർജി, ജിനു കളിയ്ക്കൽ എന്നിവർ പ്രസംഗിച്ചു.