ഫയർ സ്റ്റേഷൻ അനുവദിക്കണം
Sunday 13 April 2025 12:51 AM IST
വായ്പ്പൂര് : അപകടങ്ങളും അപകടമരണങ്ങളും സംഭവിക്കുന്ന കോട്ടാങ്ങൽ പഞ്ചായത്തിൽ ഫയർ സ്റ്റേഷൻ അനുവദിക്കണ മെന്ന് സി.പി.ഐ കോട്ടാങ്ങൽ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വായ്പ്പൂര് രാജശേഖരപ്പണിക്കർ നഗറിൽ നടന്ന സമ്മേളനത്തിന് ആദ്യകാല നേതാവ് ടി.കെ പുരുഷോത്തമൻ നായർ പതാക ഉയർത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.സതീശ്, അനീഷ് , അനിൽ ചാലാപ്പള്ളി, പി.പി സോമൻ, ഉഷാ ശ്രീകുമാർ, ടി.എസ് അജിഷ് , പ്രസാദ് വലിയമുറി എന്നിവർ പ്രസംഗിച്ചു.