പരാതിപ്പെട്ടി സ്ഥാപിച്ചു
Sunday 13 April 2025 12:53 AM IST
ചെങ്ങന്നൂർ: നഗരസഭ ഐ സി ഡി എസിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയാൻ അങ്കണവാടികളിൽ പരാതിപ്പെട്ടി സ്ഥാപിച്ചു. ജനകീയ ആസൂത്രണ പദ്ധതി പ്രകാരമാണ് നഗരസഭ പ്രദേശത്തെ 22 അങ്കണവാടികളിൽ ഐ.സി.ഡി.എസ് പരാതിപ്പെട്ടികൾ സ്ഥാപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ അഡ്വ.ശോഭാ വർഗീസ് ഇടനാട് 89ാം അങ്കണവാടിയിൽ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റിജോ ജോൺ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.ഷിബുരാജൻ, ജോസ് എബ്രഹാം, ആർ.പി.ലക്ഷ്മി, കെ.ആർ.പുഷ്പകുമാരി എന്നിവർ പ്രസംഗിച്ചു.