വാർഷികം സംഘടിപ്പിച്ചു
Sunday 13 April 2025 1:55 AM IST
നെന്മാറ: നായ്ക്കർപാടം, പൂളക്കൽ പറമ്പ് എസ്.എൻ.ഡി.പി യോഗങ്ങളുടെ സംയുക്ത വാർഷികം യോഗം ബോർഡ് മെമ്പർ പി.വി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എ.പി.ബാബു മുഖ്യപ്രഭാഷണം നടത്തി. വിവേഷ് ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് നടത്തി. ശാഖാ പ്രസിഡന്റ് കെ.കണ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.രാജൻ, ബോർഡ് മെമ്പർ കെ.എൻ.രവികുമാർ, യൂണിയൻ കൗൺസിലർമാരായ എ.പി.കുട്ടികൃഷ്ണൻ, കെ.ഗിരീഷ്, വനിതാ സംഘം വൈസ് പ്രസിഡന്റ് ബേബി രവി, കൽമുക്ക് ശാഖാ പ്രസിഡന്റ് മണി, സെക്രട്ടറി കെ.ബാബു, വനിതാ സംഘം പ്രസിഡന്റ് ഉഷ ഉണ്ണികൃഷ്ണൻ, എസ്.പ്രസീന എന്നിവർ സംസാരിച്ചു.