തെക്കുംഭാഗം പൊലീസിന്റെ മെഡിക്കൽ ക്യാമ്പ്

Sunday 13 April 2025 12:55 AM IST
തെക്കുഭാഗം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ പ്രിസൈസ് കണ്ണാശുപത്രിയുടെയും ആസ്റ്റർ ലാബിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന നിർവഹിക്കുന്നു

ചവറ: തെക്കുഭാഗം ജനമൈത്രി പൊലീസ് പ്രിസൈസ് കണ്ണാശുപത്രിയുടെയും ആസ്റ്റർ ലാബിന്റെയും സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന ഉദ്ഘാടനം നിർവഹിച്ചു. തെക്കുംഭാഗം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ നിയാസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എസ് .സോമൻ ബ്ലോക്ക് പഞ്ചായത്ത് അംഗം സജി അനിൽ, വാർഡ് അംഗം ഷമീന താഹിർ എന്നിവർ സംസാരിച്ചു. സ്റ്റേഷൻ പി.ആർ.ഒ സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എസ്.ആർ.രതീഷ് നന്ദി പറഞ്ഞു.