വായനാവസന്തം ഉദ്ഘാടനം

Sunday 13 April 2025 12:58 AM IST
സംസ്ഥാന ഗ്രന്ഥശാല സംഘത്തിന്റെ പദ്ധതിയായ വായനാവസന്തം വീട്ടിലേക്കൊരു പുസ്തകം പരിപാടി ചവറ ഗവ.കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. മിനി ബാബു ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: സംസ്ഥാന ഗ്രന്ഥശാല സംഘത്തിന്റെ പദ്ധതിയായ വായനാ വസന്തം വീട്ടിലെക്കൊരു പുസ്തകം എന്ന പരിപാടിയുടെ കുന്നത്തൂർ താലൂക്ക് തല ഉദ്ഘാടനം ഇടയ്ക്കാട് തെക്ക് കൈരളി വായനശാലയിൽ നടന്നു. തിരഞ്ഞെടുക്കപ്പെട്ട എ.ബി.സി ഗ്രേഡിലുള്ള ഗ്രന്ഥശാലകളുടെ പരിധിയിൽ നിന്ന് 100 വീടുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ചവറ ഗവ. കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.മിനി ബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ.അജയകുമാർ അദ്ധ്യക്ഷനായി. കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ പദ്ധതി വിശദീകരണം നടത്തി. ജില്ലാ എക്സിക്യുട്ടീവ് അംഗം ഡോ.കെ.ബി. സെൽവ മണി മുഖ്യപ്രഭാഷണം നടത്തി. ബി.ബിനീഷ്, ശ്രീതാ സുനിൽ, സി.മോഹനൻ, മനു വി.കുറുപ്പ്, മധു സന്ദീപാനി, സുജ, കെ.ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.