ജന്മദിനം ആഘോഷിച്ചു
Sunday 13 April 2025 1:05 AM IST
കൊല്ലങ്കോട്: എസ്.എൻ.ഡി.പി യോഗം കൊല്ലങ്കോട് യൂണിയന്റെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗം സ്ഥാപക ജനറൽ സെക്രട്ടറിയും ശ്രീമൂലം പ്രജാസഭ അംഗവുമായിരുന്ന മഹാകവി കുമാരനാശാന്റെ 153ാം ജന്മദിനം ആഘോഷിച്ചു. കുമാരനാശാന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. ചടങ്ങുകൾ യൂണിയൻ സെക്രട്ടറിഎ.എൻ.അനുരാഗ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആർ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി.മുരളീധരൻ, കൗൺസിലർമാരായ എസ്.ദിവാകരൻ, എം.ബാലകൃഷ്ണൻ, കെ.കൃഷ്ണമൂർത്തി, കെ.മണികണ്ഠൻ, കെ.രാമചന്ദ്രൻ, സി.രാജേഷ്, കെ.അഭിലാഷ് എന്നിവർ സംസാരിച്ചു.