ഉന്നത വിദ്യാഭ്യാസ വകുപ്പിന് സെക്രട്ടറിയായില്ല

Sunday 13 April 2025 12:14 AM IST

തിരുവനന്തപുരം: മാർച്ചിൽ വിരമിച്ച പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്ക് പകരം ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിയമനമായില്ല. പൊതുവിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ്ജിനാണ് താത്കാലിക ചുമതല. സർവകലാശാലകളുടെ വൈസ്ചാൻസലർമാരുമാർക്കടക്കം നിർദ്ദേശങ്ങൾ നൽകാനുള്ളതിനാൽ അഡി.ചീഫ്സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി റാങ്കുള്ളവരെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിൽ നിയമിക്കാറുള്ളത്. മുഖ്യമന്ത്രിയാണ് നിയമനം നടത്തേണ്ടത്.