ലീഗിന്റെ മതേതരത്വം വെളിപ്പെടുത്താൻ സർട്ടിഫിക്കറ്റ് വേണ്ട: കുഞ്ഞാലിക്കുട്ടി
Sunday 13 April 2025 2:33 AM IST
കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശം മുഖ്യമന്ത്രി ന്യായീകരിക്കരുതായിരുന്നുവെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗിന്റെ മതേതരത്വം വെളിപ്പെടുത്താൻ പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമില്ല. ലീഗിനെക്കുറിച്ചാണ് പ്രസ്താവനയെന്ന് കേട്ടാൽ ഭയപ്പെടുകയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.