കൊട്ടിയത്ത് കുരുക്കിനൊപ്പം വെള്ളക്കെട്ട്

Sunday 13 April 2025 1:05 AM IST

കൊല്ലം: കൊട്ടിയത്ത് രൂക്ഷമായ ഗതാഗത കുരുക്കിനൊപ്പം റോഡിലെ വെള്ളക്കെട്ടും വാഹനയാത്രക്കാരെ ദുരിതത്തിലാക്കി. അർദ്ധരാത്രി മുതൽ പെയ്ത മഴയിൽ ഇന്നലെ പുലർച്ചെ മുതൽ രാവിലെ 10 വരെ കൊട്ടിയം കിംസ് ഹോസ്പിറ്റലിന് സമീപം കൊല്ലത്തേക്കുള്ള റോഡിലായിരുന്നു വെള്ളക്കെട്ട്. ഈ ഭാഗത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയ ഓട നിർമ്മിച്ചിരുന്നെങ്കിലും വെള്ളം ഇറങ്ങാനുള്ള ദ്വാരങ്ങൾ അടഞ്ഞിരുന്നു. കരാർ കമ്പിനി ജെ.സി.ബി എത്തിച്ച് മണ്ണ് നീക്കിയതോടെയാണ് വെള്ളക്കെട്ടിന് പരിഹാരമായത്.