കേരള അഡ്വർടൈസിംഗ് ഇൻഡസ്ട്രീസ് അസോ. ജില്ലാ ഭാരവാഹികൾ

Sunday 13 April 2025 1:08 AM IST

കൊല്ലം: കേരള അഡ്വർടൈസിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന ജോ. സെക്രട്ടറി എ.എം.സാലി ഉദ്ഘാടനം ചെയ്‌തു. വിജയകുമാർ, ഷഹാൽ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എ. മധു (മധൂസ് ആൻഡ് മധൂസ്, പ്രസിഡന്റ്), നുജുമുദ്ദീൻ (എൻ.ജെ മീഡിയ, സെക്രട്ടറി), എസ്.എസ്.കുമാർ (സൺ കമ്മ്യുണിക്കേഷൻസ്, ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കൊല്ലം കോർപ്പറേഷൻ പരിധിയിൽ 500 തണൽമരങ്ങൾ വച്ചുപിടിപ്പിക്കാനും അനധികൃത ബോർഡുകൾ നീക്കം ചെയ്യാനും ലഹരിക്കെതിരെ സ്‌കൂളുകളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.