കോളേജ് ദിനാഘോഷം

Sunday 13 April 2025 1:12 AM IST

കൊല്ലം: പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജിലെ തരംഗ് കോളേജ് ദിനാഘോഷം ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി.ജഗതി രാജ് ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ ആർ. ശരത്ത് കുമാർ അദ്ധ്യക്ഷനായി. ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷൻ ട്രസ്റ്റ് സെക്രട്ടറി നൗഷാദ് യൂനുസ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. എൻ.അനിത, ഡോ. കെ.എസ്.മിനി, ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷൻ ട്രസ്റ്റ് ഡയറക്ടർ നൂർജഹാൻ യൂനുസ്, പി.ടി.എ പ്രസിഡന്റ് പട്ടത്താനം സുനിൽ, വി.വൈഷ്ണവ്, ദിയ.എസ്.നസ്രിൻ, ബി.എസ്.ജയകുമാരി, കീർത്തി കൃഷ്ണ, ജെ.റഹ്മത്ത് എന്നിവർ സംസാരിച്ചു.