കെ.സുധാരപ്പണിക്കർ അനുസ്മരണം
കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ അഡ്മിനിസ്ട്രേറ്റർ കമ്മിറ്റി കൺവീനറും ബോർഡ് മെമ്പറും കോൺഗ്രസ് രാഷ്ട്രീയ - സർവീസ് സംഘടന നേതാവായും കല്ലട ജലോത്സവ സംഘാടകനായും പ്രവർത്തിച്ചിരുന്ന റിട്ട. വില്ലേജ് ഓഫീസർ മൺറോത്തുരുത്ത് കെ.സുധാരപ്പണിക്കരുടെ നിര്യാണത്തിൽ കുണ്ടറ യൂണിയൻ അനുശോചിച്ചു. മൺറോത്തുരുത്ത് തുമ്പുംമുഖത്ത് കൂടിയ യോഗത്തിൽ സാമുദായിക-രാഷ്ട്രീയ-സാംസ്കാരിക സംഘടന നേതാക്കൾ പങ്കെടുത്തു. മികച്ച സംഘാടകനും മനുഷ്യസ്നേഹിയുമായ കെ.സുധാകര പണിക്കരുടെ നിര്യാണം നാടിനും വലിയ നഷ്ടമുണ്ടാക്കിയതായി കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്.അനിൽ കുമാർ പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ഭാസി, യൂണിയൻ കൗൺസിലർമാരായ എസ്.അനിൽ കുമാർ, വി.സജീവ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷിബു, വിനു കരുണാകരൻ, വിനോഷ്, ഉല്ലാസ് കോവൂർ, ആറ്റുപുറം സുരേഷ്, അശോകൻ, പ്രകാശ്, സേതുനാഥ്, എസ്.എൻ.ഡി.പി യോഗത്തെ പ്രതിനിധീകരിച്ച് ഷാജി, രാധാകൃഷ്ണൻ, രാജേന്ദ്രൻ, ശിവാനന്ദൻ, സുവർണൻ എന്നിവർ സംസാരിച്ചു.