പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു

Sunday 13 April 2025 1:30 AM IST

വേങ്ങര :ഊരകം കുറ്റാളൂർ ശ്രീ മഹാവിഷ്ണു, ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നാല് ദിവസങ്ങളിലായി നടന്ന് വരുന്ന പ്രതിഷ്ഠാദിന പരിപാടികൾ സമാപിച്ചു. തന്ത്രി കൂട്ടല്ലൂർ നാരായണൻ നമ്പൂരിതിരിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ, സർപ്പബലി, ഭഗവതിസേവ, മഹാഗണപതിഹോമം, ഉദയാസ്തമന പൂജ , ശ്രീഭൂതബലി, ചുറ്റുവിളക്ക് എന്നിവ നടത്തി. മേൽശാന്തി കക്കാട് സനൽ നമ്പൂതിരി, എളമ്പുലക്കാട്ട് ആനന്ദ് നമ്പൂതിരി , ജിതേഷ് നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. ഉച്ചയ്ക്ക് പ്രസാദഊട്ടും വൈകിട്ട് 6.30 മുതൽ വിവിധ കലാപരിപാടികളും അരങ്ങേറിയതായി കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.