ജോയ് ബഗാൻ

Sunday 13 April 2025 3:59 AM IST

ഐ.എസ്.എൽ കിരീടത്തിൽ മുത്തമിട്ട് മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്‌സ്

കൊൽക്കത്ത: ബംഗളൂരു എഫ്.സിക്കെതിരായ ഫൈനൽ ത്രില്ലറിൽ പിന്നിൽ നിന്ന് പൊരുതിക്കയറി

ഐ.എസ്.എൽ കീരീടത്തിൽ മുത്തമിട്ട് മോഹൻ ബഗാൻ സൂപ്പർ ജയ്‌ന്റസ്. ഇന്നലെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് വേദിയിയ ഐ.എസ്.എൽ 14-ാം സീസണിലെ ഫൈനൽ പോരാട്ടത്തിൽ ബംഗളൂരു എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ബഗാൻ ഐ.എസ്.എൽ ഷീൽഡിനൊപ്പം ഇത്തവണ കിരീടവും ബഗാൻ സ്വന്തമാക്കിയത്. ഒരുഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് ബഗാൻ കിരീടം സ്വന്തമാക്കിയത്. 49-ാം മിനിട്ടിൽ ബഗാൻ താരം ആൽബർട്ടോ റോഡ്രിഗസിന്റെ പിഴവിൽ പിറന്ന സെൽഫ് ഗോളിൽ ബംഗളൂരു ലീഡെടു്തതാണ്. എന്നാൽ 72-ാം മിനിട്ടിൽ ജേസൺ കുമ്മിൻസ് നേടിയ പെനാൽറ്റി ഗോളിലൂടെ സമനില പിടിച്ച ബഗാൻ എക്‌സ്ട്രാ ടൈമിൽ ജാമി മക്ലാരൻ നേടിയ ഗോളിലൂടെ കിരീടമുറപ്പിക്കുകയായിരുന്നു. 2022​-23​ ​സീ​സ​ണി​ൽ​ ​ബം​ഗ​ളൂ​രു​വി​നെ​ ​ഫൈ​ന​ലി​ൽ​ ​കീ​ഴ​ട​ക്കി​ ബ​ഗാ​ൻ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ിരുന്നു.​ ​അ​ന്ന് ​എ.​ടി.​കെ​ ​മോ​ഹ​ൻ​ ​ബ​ഗാ​ൻ​ ​എ​ന്നാ​യി​രു​ന്നു​ ​ടീ​മി​ന്റെ​ ​പേ​ര്.

ഈ സീസണിൽ ഹോം മത്സരത്തിൽ തുടർച്ചയായ പതിനഞ്ചാം വിജയമാണ് ഫൈനലിലൂടെ ബഗാൻ സ്വന്തമാക്കിയത്. ഈ സീസണിൽ ഒരു മത്സരത്തിലും സ്വന്തം തട്ടകത്തിൽ ബഗാൻ തോറ്റിട്ടില്ല.

സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്ന സന്തോഷത്തിന്റെ നഗരമായ കൊൽക്കത്തയിൽ ആർത്തലയ്ക്കുന്ന പതിനായിരങ്ങളെ സാക്ഷിയാക്കി കുതിച്ച ബഗാനെ വിറപ്പിച്ച് തന്നെയാണ് ബംഗളുരു എഫ്.സി മടങ്ങുന്നത്. ആദ്യ പകുതി ശരിക്കും ബംഗളൂരുവിന്റെ നിയന്ത്രണത്തിലായിരുന്നു. ഇതിഹാസ താരം സുനിൽ ഛെത്രിയുടെ നേതൃത്വത്തിൽ ബംഗളുരു പലതവണ ബഗാൻ ഗോൾ മുഖത്ത് അപകടം സൃഷ്ടിച്ചു. 19-ാം മിനിട്ടിൽ ബംഗളൂരു ഗോളിനടുത്തെത്തിയെങ്കിലും ക്യാപ്ടൻ സുഭാശിഷ് ബോസിന്റെ തക‌ർപ്പൻ സേവ് ഗോൾ ലൈൻ ബഗാനെ രക്ഷിച്ചു. 25-ാം മിനിട്ടിൽ ബോക്‌സിനുള്ളിൽ വച്ച് സുഭാശിഷ് ബോസിന്റെ കൈയിൽ പന്ത് കൊണ്ടെങ്കിലും റഫറി പെനാൽറ്റി അുവദിച്ചില്ല. ക്രോസ് ബാറിന് കീഴിൽ ഗോൾ കീപ്പർ വിസാൽ കെയ്‌ത്തിവന്റെ ജാഗ്രത പലപ്പോഴും ബഗാന് രക്ഷയായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ആൽബർട്ടോയുടെ സെൽഫ് ഗോളിൽ ബംഗളൂടെ മുന്നിലെത്തി. എന്നാൽ 71-ാം മിനിട്ടിൽ ബോക്‌സിനുള്ളിൽ ഡൈവ് ചെയ്‌ത് രാഹുൽ ഭേക്കേ പന്ത് ക്ലിയ

ചെയ്യാൻ ശ്രമിക്കുന്നതിനിടെ താരത്തിന്റെ കൈയിൽ പന്തുകൊണ്ടു. റഫറി പെനാൽറ്റി വിധിച്ചു. അറിാതെയാണെന്ന് ബംഗളൂരു താരങ്ങൾ വാദിച്ചെങ്കിലും റഫറി വഴങ്ങയില്ല. തുടർന്ന് പെനാൽറ്റി കിക്കെടുത്ത കുമ്മിൻസ് പിഴവില്ലാതെ പന്ത് വലയിലാക്കി ബഗാനെ ഒപ്പമെത്തിച്ചു. തുടർന്ന് നിശചിത സമയത്ത് ഇരുടീമിനും ഗോൾ നേടാൻ കഴിയാതെ വന്നതോടെമത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ തന്നെ മക്ലാരൻ തകർപ്പൻ ഗോളിലൂടെ കൊൽക്കത്തയുടെ ജയമുറപ്പിച്ചു. ബംഗളൂരു ഡിഫൻഡർ ചിഗ്ലെസനയുടെ പിഴവ് മുതലാക്കിയാണ് മക്ലാരൻ ഗോൾ നേടിയത്.

ദൈഹരാബാദ് അഭിഷേകം

ഹൈ​ദ​രാ​ബാ​ദ്:​ തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം അഭിഷേക് ശ‌ർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ ചിറകിലേറി ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാം ചേസിംഗ് ജയം സ്വന്തമാക്കി സൺ റൈസേഴ്‌സ് ഹൈദരാബാദ്. റൺമല കയറിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്‌സ് 20​ ​ഓ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 245​ ​റ​ൺ​സെ​ന്ന​ ​മി​ക​ച്ച​ ​ടോ​ട്ട​ൽ​ ​നേ​ടി.​ അതേ നാണയത്തിൽ തിരിച്ചടിച്ച ഹൈദരാബാദ് ഇതിഹാസ സെഞ്ച്വറി കുറിച്ച അഭിഷേകിന്റെ റൺ അഭിഷേകത്തിന്റെ പിൻബലത്തിൽ 2 വിക്കറ്റ് നഷ്‌ടപ്പെടുത്തി 9 പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യത്തിലെത്തി (247/2)​. ഐ.പി.എല്ലിലെ ഏറ്റവും ഉയർന്ന ചേസിംഗുകളിൽ രണ്ടാം സ്ഥാനത്താണ് ഹൈദരാബാദിന്റെ ജയം. 55 പന്തിൽ 14 ഫോറും 10 സിക്സും ഉൾപ്പെടെ 141 റൺസ് നേടിയാണ് അഭിഷേക് കളി ഹൈദരാബാദിന്റെ കൈയിൽ എത്തിച്ചത്. 40 പന്തിൽ അഭിഷിഷേക് സെഞ്ച്വറി തികച്ചത്. ട്രാവിസ് ഹെഡിനൊപ്പം (37 പന്തിൽ 66) ഓപ്പണിംഗ് വിക്കറ്റിൽ 12.2 ഓവറിൽ അഭിഷേക് 171 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഈ സീസണിൽ ഏറ്റവവും മികച്ച കൂട്ടുകെട്ടാണിത്. ക്ലാസ്സനും (പുറത്താകാതെ 21) തിളങ്ങി. നേ​ര​ത്തേ​ 36​ ​പ​ന്തി​ൽ​ 6​ ​വീ​തം​ ​സി​ക്സും​ ​ഫോ​റും​ ​അ​ട​ക്കം​ 82​ ​റ​ൺ​സ് ​നേ​ടി​യ​ ​ക്യാ​പ്ടൻ ശ്രേ​യ​സ് ​അ​യ്യ​രു​ടെ​ ​ബാ​റ്റിം​ഗ് ​മി​ക​വി​ലാ​ണ് ​പ​ഞ്ചാ​ബ് ​മി​ക​ച്ച​ ​സ്കോ​ർ​ ​നേ​ടി​യ​ത്.മാർകസ് സ്റ്റോയിനിസ് (പുറത്താകാതെ 11 പന്തിൽ 34) ​ ​പ്രി​യാ​ൻ​ഷ് ​ആ​ര്യ​ ​(13​ ​പ​ന്തി​ൽ​ 36​),​ ​പ്ര​ഭ് ​സി​മ്രാ​ൻ​ ​(42​),​ ​നേ​ഹ​ൽ​ ​വ​ധേ​ര​ (27)​​ ​എ​ന്നി​വ​രും​ ​പ​ഞ്ചാ​ബി​നാ​യി​ ​തി​ള​ങ്ങി. ഹൈ​ദ​രാ​ബാ​ദി​നാ​യി​ ​ഹ​ർ​ഷ​ൽ​ ​പ​ട്ടേ​ൽ​ 4​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.​ ​മു​ഹ​മ്മ​ദ് ​ഷ​മി​ 4​ ​ഓ​വ​റി​ൽ​ 75​ ​റ​ൺ​സ് ​വ​ഴ​ങ്ങി.

5-ാം കിരീടം-

മോഹൻ ബഗാൻ സൂപ്പർ ജയന്റ്് എന്ന പേരു സ്വീകരിച്ച ശേഷം ടീമിന്റെ ആദ്യ കിരീടമാണിടത്. 2014ൽ പ്രഥമ സീസണിലും 2016ലും അത്‌ലറ്റിക്കോ ഡി കൊൽക്കത്ത എന്ന പേരിലും 2019–20ൽ എടികെ എന്ന പേരിലും 2022–23ൽ എടികെ മോഹൻ ബഗാൻ എന്ന പേരിലും ടീം കിരീടം ചൂടിയിരുന്നു.