ഓൺലൈനിലും സ്റ്റോക്ക് തീർന്ന് വാഴയിലയും കണിക്കൊന്നയും

Sunday 13 April 2025 4:24 PM IST

കൊച്ചി: വിഷുവിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ഓൺലൈൻ ഡെലിവറി ആപ്പുകളിൽ വാഴയില അടക്കം സ്റ്റോക്ക് തീർന്നു. ഫ്ലാറ്റുകളിൽ താമസിക്കുന്നവരുടെ ഉൾപ്പെടെ ആശ്രയമാണ് വിവിധ ഓൺലൈൻ ഡെലിവറി സൈറ്റുകളും ആപ്പുകളും. ശനിയാഴ്ച രാത്രി തന്നെ ഭൂരിഭാഗം സൈറ്റുകളിലും വാഴയിലയും കണിക്കൊന്നയുമെല്ലാം വിറ്റുതീർന്നു. ഓർഡർ ചെയ്താൽ 10 മിനിറ്റ് കൊണ്ട് സാധനങ്ങൾ വീട്ടിലെത്തുമെന്നതാണ് ഇത്തരം സൈറ്റുകളുടെ പ്രത്യേകത.

അരിഞ്ഞ് പാകം ചെയ്യാൻ തയ്യാറാക്കിയിട്ടുള്ള അവിയൽ മിക്സ്, സാമ്പാർ മിക്സ്, തൊലികളഞ്ഞ് വൃത്തിയാക്കിയ ഉള്ളി എന്നിവയെല്ലാം സുലഭമാണ്. ഫ്രഷ് ആയി ലഭിക്കാൻ പലരും വിഷുവിന് രാവിലെയാണ് ഇവ വാങ്ങുക. നേരത്തെ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരുമുണ്ട്.

ഒരു പ്രമുഖ ഡെലിവറി ആപ്പിലെ വില

വാഴയില (അഞ്ച് എണ്ണം)- 59 രൂപ

മാവില (അലങ്കാരത്തിന്-10-12 ഇലകൾ)- 41 രൂപ

കണിക്കൊന്ന- (5 തണ്ട്)-99

മാവിലത്തോരണം- 39 രൂപ

അലങ്കരിക്കുന്നതിനുള്ള വാഴയില- 531

അവിയൽ കഷ്ണം- 55 രൂപ

സാമ്പാർ കഷ്ണം- 72

തൊലികളഞ്ഞഉള്ളി- 66

മുറിച്ച മത്തൻ- 36 രൂപ

മുരങ്ങക്ക മുറിച്ചത്- 50

ചേന മുറിച്ചത്- 44

ബീൻസ് മുറിച്ചത്- 44

കുമ്പളങ്ങ മുറിച്ചത്- 39

ചിരകിയ തേങ്ങ- 75