ബി.ജെ.പി നൈറ്റ് മാർച്ച്

Sunday 13 April 2025 7:17 PM IST

ചോറ്റാനിക്കര: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും ലഹരി മാഫിയയ്ക്കുമെതിരെ ബി.ജെ.പി ചോറ്റാനിക്കര മണ്ഡലം കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് ടി.കെ. പ്രശാന്ത് നയിച്ച നൈറ്റ് മാർച്ച് മുളന്തുരുത്തി പള്ളിത്താഴത്ത് സിജു ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാർച്ചിന് മണ്ഡലം ഭാരവാഹികളായ അംബികാചന്ദ്രൻ, സാജു, വേണു, തിരുമേനി, സിന്ധു, ഐവാൻ, സാനു കാന്ത്, ഉണ്ണികൃഷ്ണൻ, അരുൺ കുമാർ, പ്രദീപ്, അജികുമാർ, മുരളിധരൻ, ശൈലേഷ് തുടങ്ങിയവർ നേതൃത്വം നൽകി. സമാപന സമ്മേളനം വൈസ് പ്രസിഡന്റ് വി. എസ് സത്യൻ ഉദ്ഘാടനം ചെയ്തു.