വായനശാലകൾക്ക് പുസ്തകം വിതരണം
Sunday 13 April 2025 7:17 PM IST
കൊച്ചി: മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തി വായനശാലകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് ഷാജി മാധവൻ വിതരണോദ്ഘാടനം നിർവഹിച്ചു. തെക്കൻ പറവൂർ ഗാന്ധിജി മെമ്മോറിയൽ വായനശാലയിൽ നടന്ന ചടങ്ങിൽ പൂത്തോട്ട ഡിവിഷൻ അംഗം സിജി അനോഷ് അദ്ധ്യക്ഷത വഹിച്ചു. വായനശാലാ പ്രസിഡന്റ് സി.വികുര്യാക്കോസ്, ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, മുളന്തുരുത്തി ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജെയ്‌നി രാജു, വായനശാലാ സെക്രട്ടറി കെ.എം.ബെന്നി, വർക്കിംഗ്
കമ്മറ്റി ചെയർമാൻ സാബു പൗലോസ് പ്രസംഗിച്ചു.