ചിത്രരചനാ പുരസ്‌കാരം

Sunday 13 April 2025 7:33 PM IST

കൊച്ചി: ഇടപ്പള്ളി വടക്കുംഭാഗം സഹകരണ ബാങ്ക് ഏർപ്പെടുത്തിയ 'അശാന്തം-2024'ലെ സംസ്ഥാന ചിത്രരചനാ പുരസ്‌കാരം മന്ത്രി പി. രാജീവ് വിതരണം ചെയ്തു. ടൈറ്റിൽ അവാർഡ് നേടിയ റിഷിൻ സമാൻ, സ്‌പെഷ്യൽ ജൂറി അവാർഡ് നേടിയ പി. വിദ്യദേവി, വിനേഷ് വി. മോഹനൻ, കൺസൊലേഷൻ അവാർഡ് നേടിയ ജോസഫ് ജെ. ജോസഫ്, എസ്. സ്‌നേഹലക്ഷ്മി എന്നിവർക്ക് മന്ത്രി അവാർഡുകൾ സമ്മാനിച്ചു. ബാങ്ക് പ്രസിഡന്റ് എ.വി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബോസ് കൃഷ്ണമാചാരി മുഖ്യാതിഥിയായി. മോളി അശാന്തൻ, അംബിക സുദർശൻ, ശാന്ത വിജയൻ, ബാങ്ക് സെക്രട്ടറി വി.പി. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.