കുംഭമേള സംഗമവും വരവേൽപ്പും

Monday 14 April 2025 12:15 AM IST
കുംഭമേള സംഗമവും വരവേൽപ്പും സ്വാമിമാർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: നിത്യാനന്ദസ്വാമി സ്ഥാപിച്ച നിത്യാനന്ദാശ്രമത്തിലേക്ക് ജൂന അഖാഡ മഹാ മണ്ഡലേശ്വർ സ്വാമി സാധു ആനന്ദവനം ഭാരതി മഹാരാജിനും വിവിധ ആശ്രമത്തിലെ സന്ന്യാസ ശ്രേഷ്ഠൻമാർക്കും സ്വീകരണം നൽകി. പുതിയ കോട്ടയിൽ നിന്നും സ്വീകരിച്ച് പൂർണ്ണ കുംഭത്തോടെ നിത്യാനന്ദാശ്രമത്തിലേക്കാനയിച്ചു. കുംഭമേളയിൽ പങ്കെടുത്ത് അമൃത സ്നാനം ചെയ്തവർ പങ്കെടുത്ത ധർമ്മോത്സവം സ്വാമി വിശ്വാനന്ദസരസ്വതി (ചിന്മയ മിഷൻ), സ്വാമി പ്രേമാനന്ദ (ശിവഗിരി മഠം) വിദ്യാനന്ദ ഭാരതിസ്വാമി (ഗുരുവനം) എന്നിവർ ചേർന്ന് ദീപപ്രോജ്വലനം നടത്തി. നിത്യാനന്ദാശ്രമത്തിൽ മിന്റക് ഇൻസ്റ്റിറ്റ്യൂട്ട് എം.ഡിയും സ്വാഗതസംഘം ചെയർമാനുമായ എസ്.പി ഷാജി സ്വാഗതം പറഞ്ഞു, സാധു വിനോദൻ (അവധൂതാശ്രമം, ഗുഹാക്ഷേത്രം) അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം കോവിലകം മാനവർമ്മ രാജ, ജി. ഗണേഷ്, കോർഡിനേറ്റർ ജി.അനിൽ എന്നിവർ സംസാരിച്ചു. സൂര്യഗായത്രി കുംഭമേള അനുഭവങ്ങൾ പങ്കുവെച്ചു.