ഓശാന പെരുന്നാൾ

Monday 14 April 2025 12:20 AM IST
പടന്നക്കാട് നല്ലയിടയൻ ദേവാലയത്തിൽ നടന്ന ഓശാന ഞായർ ആഘോഷം

പടന്നക്കാട്: നല്ലയിടയൻ ദേവാലയത്തിൽ യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണർത്തി കുരുത്തോലകളേന്തി ക്രൈസ്തവർ ഓശാന ഞായർ ആഘോഷിച്ചു. യേശു ക്രിസ്തുവിനു യഹൂദജനം രാജകീയ പദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമാണ് ഓശാന ഞായറിലെ തിരുക്കർമങ്ങളിലൂടെ പുനരാവിഷ്കരിക്കുന്നത്. കുരുത്തോല വെഞ്ചരിപ്പ്, സംരക്ഷണം, വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയുണ്ടായി. പീഡാനുഭവവാരത്തിന്റെ തുടക്കം കൂടിയാണ് ഓശാന ഞായർ. വിശുദ്ധ വാരത്തിന്റെ തുടക്കദിനത്തിൽ നല്ലയിടയൻ ദേവാലയത്തിൽ, തലശേരി അതിരൂപതയുടെ വികാരി ജനറലും, പടന്നക്കാട് ഇടവകയിലെ വികാരിയുമായ ഫാ. മോൻസി ജോർജ് മാത്യൂ ഇളം തുരുത്തി തടവിൽ നേതൃത്വം നൽകി, ഫാദർ ജോജ്ജ് പുഞ്ചയിൽ, ഫാാദർ ദിതിൻ കളത്തിൽ ഫാദർ അമൽ തൈപ്പറമ്പിൽ എന്നിവർ സഹകാർമികത്വം വഹിച്ചു.