കെ.ജെ.യു ഭാരവാഹികൾ
Monday 14 April 2025 12:45 AM IST
കൊച്ചി: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന പ്രസിഡന്റായി അനിൽ ബിശ്വാസിനെയും (ജനയുഗം) ജനറൽ സെക്രട്ടറിയായി കെ.സി സ്മിജനെയും (കേരളകൗമുദി) ട്രഷററായി ഇ.പി രാജീവിനെയും (മാതൃഭൂമി) ഒമ്പതാം സംസ്ഥാനസമ്മേളനം വീണ്ടും തിരഞ്ഞെടുത്തു.
സനിൽ അടൂർ (പത്തനംതിട്ട),പ്രകാശൻ പയ്യന്നൂർ (കണ്ണൂർ),മണിവസന്തം ശ്രീകുമാർ (തിരുവനന്തപുരം),എം.എ. ഷാജി (എറണാകുളം) വൈസ് പ്രസിഡന്റുമാർ,പ്രമോദ്കുമാർ (കാസർകോട്),എം.സുജേഷ് (പത്തനംതിട്ട),ആഷിക് മണിയംകുളം (കോട്ടയം),ബിജോയി പെരുമാട്ടി (തൃശൂർ),ബിജു ലോട്ടസ് (ഇടുക്കി) സെക്രട്ടറിമാർ എന്നിവരാണ് മറ്റ് ഭാരവാഹികൾ.