കളരി പരിശീലന കേന്ദ്രം ആരംഭിച്ചു
Monday 14 April 2025 12:57 AM IST
ഫറോക്ക്: കെ.കെ.എസ് കളരി പരിശീലന കേന്ദ്രത്തിന്റെ പുതിയ ശാഖ പെരുമുഖം ബംഗ്ലാവ് പറമ്പിൽ ആരംഭിച്ചു. ജിനിത്ത് വൈദികിന്റെ നേതൃത്വത്തിൽ ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. പതഞ്ജലി യോഗ റിസർച്ച് സെന്റർ ആചാര്യൻ, ആചാര്യ ഉണ്ണി രാമൻ, ലീല.പി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. കളരിയുടെ ഗുരുക്കളായ അശോകൻ ഗുരുക്കൾ പൂത്തറയിൽ വിളക്ക് തെളിയിച്ചു. പി. ജിനീഷ്, പി. സുനിൽകുമാർ എന്നിവർ ഗണപതി തറയിലും ഗുരുതറയിലും വിളക്കുകൾ തെളിയിച്ചു. ക്ലാസുകൾ എല്ലാ ദിവസവും രാവിലെ 6.മണി മുതൽ 8.30 വരെയും വൈകിട്ട് 5 മണി മുതൽ 9 മണി വരെയും.