കളരി പരിശീലന കേന്ദ്രം ആരംഭിച്ചു

Monday 14 April 2025 12:57 AM IST
കളരിവിളക്ക്തെളിയച്ചു

​ഫറോക്ക്: കെ.കെ.എസ് കളരി പരിശീലന കേന്ദ്രത്തിന്റെ ​ പുതിയ ശാഖ ​ പെരുമുഖം​ ബംഗ്ലാവ് പറമ്പിൽ ആരംഭിച്ചു. ജിനിത്ത് വൈദികിന്റെ നേതൃത്വത്തിൽ ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. പതഞ്ജലി യോഗ റിസർച്ച് സെന്റർ ആചാര്യൻ, ആചാര്യ ഉണ്ണി രാമൻ, ലീല.പി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. കളരിയുടെ ഗുരുക്കളായ ​ അശോകൻ ഗുരുക്കൾ പൂത്തറയിൽ വിളക്ക് തെളിയിച്ചു.​ പി. ജിനീഷ്​, പി​.​ സുനിൽകുമാർ​ എന്നിവർ ഗണപതി തറയിലും ഗുരുതറയിലും വിളക്കുകൾ തെളിയിച്ചു. ക്ലാസുകൾ എല്ലാ ദിവസവും രാവിലെ 6.മണി മുതൽ 8.30 വരെയും വൈകിട്ട് 5 മണി മുതൽ 9 മണി വരെയും.