എൻ.എസ്.എസ് യൂണിറ്റിന് സംസ്ഥാന പുരസ്കാരം

Monday 14 April 2025 12:00 AM IST
ഫാറൂഖ് ട്രെയ്നിംഗ് കോളേജ് എൻ. എസ്. എസ് യൂണിറ്റിന് സംസ്ഥാന പുരസ്കാരം

രാമനാട്ടുകര:​ മാലിന്യ മുക്തം നവകേരളം ക്യാമ്പെയ്ൻ ഉൾപ്പെടെ ശുചിത്വ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം ഫാറൂഖ് ട്രെയ്നിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്. തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വൃത്തി ക്ലീൻ കേരള കോൺക്ലേവിൽ നടന്ന ചടങ്ങിൽ സംസ്ഥാന പുരസ്കാരം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്, കേരളാ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ, ശുചിത്വ മിഷൻ സംസ്ഥാന എക്സിക്യൂട്ടിവ് ഡയറക്ടർ യു.വി ജോസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രിൻസിപ്പൽ ഡോ. ടി മുഹമ്മദ് സലീം, എൻ.എസ്.എസ് വളണ്ടിയേഴ്സ് എന്നിവർ ഏറ്റുവാങ്ങി.