പുസതകപ്പയറ്റ് നടത്തി
Monday 14 April 2025 12:03 AM IST
വടകര: പാലയാട് ദേശീയ വായനശാലയിൽ നിർമ്മിച്ച പുസ്തക ഷെൽഫുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പുസ്തക പയറ്റും വടക്കൻപാട്ട് അവതരണവും സംഘടിപ്പിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി. രാഘവൻ ഉദ്ഘാടനം നിർവഹിച്ചു. സി.എച്ച് ശ്രീനിവാസൻ അദ്ധ്യക്ഷനായി. ചെറിയാണ്ടി കൃഷ്ണൻ, തലച്ചാണ്ടി നാരായണി, ഓമന കെ.വി, തയ്യടുത്ത് ജാനു, ആശാരിക്കുനി ജാനു, കുഞ്ഞിപ്പറമ്പത്ത് ലക്ഷ്മി, ചിറക്കൽക്കുനി ശാന്ത എന്നിവർ വടക്കൻപാട്ടുകൾ അവതരിപ്പിച്ചു. കെ.കെ.രാജേഷ്, സുധീർ കുമാർ വി.വി, സജീവൻ ടി.സി, കെ.പി ബാലകൃഷ്ണൻ, നാറാണത്ത് രാധാകൃഷ്ണൻ , ബി.കെ ബാലകൃഷ്ണൻ പ്രസംഗിച്ചു. എം.കെ.ഷൈജു, സതീഷ് കുമാർ ബി, ശശിധരൻ കുട്ടംകണ്ടി, കുഞ്ഞിരാമൻ കൂമുള്ളകണ്ടി, ഹരിഷ്ണ തയ്യടുത്ത് നേതൃത്വം നൽകി.