പാഠശാല ഉദ്ഘാടനം ചെയ്തു
Monday 14 April 2025 1:43 AM IST
വടക്കഞ്ചേരി: മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കുവാനുള്ള ഏറ്റവും നല്ല പോംവഴി ശ്രീനാരായണ ദർശനം ആണെന്ന് യൂണിയൻ സെക്രട്ടറി കെ.എസ്.ശ്രീജേഷ് അഭിപ്രായപ്പെട്ടു. വടക്കഞ്ചേരി എസ്.എൻ.ഡി.പി യൂണിയന് കീഴിലെ കാരപ്പൊറ്റ ശാഖായോഗത്തിലെ രാവിവാര പാഠശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് കെ.വി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എ.വി.സുദർശനൻ സ്വാഗതം പറഞ്ഞു. വനിതാസംഘം യൂണിയൻ കൗൺസിലർ ജയശ്രീ സുദർശനൻ, ശാഖാ വനിതാസംഘം പ്രസിഡന്റ് സജിനി, സെക്രട്ടറി രോഹിണി, ശാഖാ വൈസ് പ്രസിഡന്റ് ദേവൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി കെ.കിരൺ എന്നിവർ പങ്കെടുത്തു.