വയോജനങ്ങൾക്ക് വിനോദയാത്ര നടത്തി
Monday 14 April 2025 1:44 AM IST
മുതലമട: പഞ്ചായത്തിലെ ഐ.സി.ഡി.എസ് സൂപ്പർവൈസർ നിർവഹണം നടത്തുന്ന 200 വയോജനങ്ങൾക്ക് പറമ്പിക്കുളത്തേക്ക് സൗജന്യ വിനോദയാത്ര നടത്തി മുതലമട പഞ്ചായത്ത്. പറമ്പിക്കുളം കടുവാ വന്യജീവി സങ്കേതം ഉൾപ്പെടെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച വയോജനങ്ങളും അധികൃതരും വിവിധ കലാ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. മുതലമട പഞ്ചായത്ത് പ്രസിഡന്റ് പി.കല്പനാദേവി വിനോദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് എം.താജുദ്ദീൻ, മെമ്പർമാരായ സതീഷ്, സത്യഭാമ, ബി.മണികണ്ഠൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഹിമ തുടങ്ങിയവർ പങ്കെടുത്തു