ഒരുമ ചക്ക ഫെസ്റ്റ്
Monday 14 April 2025 12:47 AM IST
കുന്ദമംഗലം: കുന്ദമംഗലം ഹൈസ്ക്കൂൾ പൂർവ വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മയായ 'ഒരുമ' ചക്ക ഫെസ്റ്റ് നടത്തി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. എം.കെ.വേണു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ നൗഷാദ് മുഖ്യഭാഷണം നടത്തി. കർഷകനും ചക്ക ഉല്പന്ന നിർമ്മാണ വിദഗ്ദ്ധനുമായ ബാലകൃഷ്ണൻ തോക്കമണ്ണിൽ വിവിധയിനം ചക്ക ഉല്പന്നങ്ങൾ പരിചയപ്പെടുത്തി പാചകക്ലാസെടുത്തു. ചക്ക നുറുക്ക്, ചക്ക കട്ലറ്റ്, ചക്ക ഉണ്ണിയപ്പം, ചക്ക വെരകിയത്, ചക്ക പുഴുക്ക്, ചക്ക ചമ്മന്തിപ്പൊടി, ചക്ക ഉണക്കിയത് തുടങ്ങിയ ഇനങ്ങൾ ചടങ്ങിൽ വെച്ച് രുചിക്കാനും, പരാചയപ്പെടാനും അവസരമുണ്ടായി. അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. സേതുമാധവൻ സ്വാഗതവും അനിത.വി. നന്ദിയും പറഞ്ഞു.